You are Here : Home / News Plus

മുല്ലപ്പെരിയാര്‍: ജലനിരപ്പ് ഉയര്‍ത്താനുള്ള നടപടി തമിഴ്‌നാട് ആരംഭിച്ചു

Text Size  

Story Dated: Saturday, May 10, 2014 02:20 hrs EDT

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്താനുള്ള നടപടി തമിഴ്‌നാട് ആരംഭിച്ചു. സ്പില്‍വേയിലെ ഷട്ടറുകളില്‍ ജലനിരപ്പ് 142 അടി വരുന്ന ഭാഗം അടയാളപ്പെടുത്തി. തമിഴ്‌നാട് ഉദ്യോഗസ്ഥരാണ് ശനിയാഴ്ച രാവിലെ ഷട്ടറുകളില്‍ അടയാളമിടാനുള്ള നടപടി ആരംഭിച്ചത്. സുപ്രീം കോടതി വിധി അനുകൂലമായതോടെയാണ് ജലനിരപ്പ് ഉയര്‍ത്താനുള്ള നടപടി തുടങ്ങിയത്.

നിലവിലെ ഡാമിന് സുരക്ഷാ പ്രശ്‌നങ്ങളില്ലെന്നും പുതിയ ഡാമിന്റെ ആവശ്യമില്ലെന്നുമാണ് സുപ്രീംകോടതിയുടെ വിധി പ്രസ്താവം. കേരളത്തിന്റെ ഡാംസുരക്ഷാ നിയമം അസ്ഥിരപ്പെടുത്തിക്കൊണ്ട് സുപ്രീംകോടതി ഉത്തരവിടുകയും ചെയ്തിരുന്നു. കേരളത്തിന്റെ നിയമം ഭരണഘടനാ വിരുദ്ധമാണെന്നും സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു. ഡാമിന്റെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്താനും സുപ്രീംകോടതി അനുമതി നല്‍കി. ഈ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് തമിഴ്‌നാട് ജലനിരപ്പ് ഇയര്‍ത്താനുള്ള നടപടികള്‍ സ്വീകരിച്ചിരിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More