You are Here : Home / News Plus

മദ്യനയം: സുധീരന്‍ പറഞ്ഞത് പാര്‍ട്ടി നിലപാട് -പി.സി ചാക്കോ

Text Size  

Story Dated: Friday, May 09, 2014 11:13 hrs EDT

ന്യൂഡല്‍ഹി: മദ്യനയം സംബന്ധിച്ച് കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍ പറഞ്ഞതാണ് പാര്‍ട്ടി നിലപാടെന്ന് കോണ്‍ഗ്രസ് വക്താവ് പി.സി ചാക്കോ. മഹാത്മഗാന്ധിയുടെ കാലം മുതല്‍ മദ്യവര്‍ജനം കോണ്‍ഗ്രസിന്‍െറ നയമാണ്. അതാണ് സുധീരന്‍ പറഞ്ഞത്. മദ്യനയം പാര്‍ട്ടി വിശദമായി ചര്‍ച്ച ചെയ്തിരുന്നതായും ചാക്കോ പറഞ്ഞു.
സുധീരന്‍െറ നിലപാടിനെ ആരും എതിര്‍ത്ത് പറഞ്ഞിട്ടില്ല. പരസ്യവിവാദത്തില്‍ നിന്ന് വിട്ടുനില്‍ക്കുക എന്നത് എല്ലാവര്‍ക്കും ബാധകമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഷാനിമോളുടെ കാര്യത്തില്‍ ജനാധിപത്യപരമല്ലാതെ ഒരു നടപടിയും സുധീരന്‍ സ്വീകരിച്ചിട്ടില്ലെന്നും ചാക്കോ വാര്‍ത്താലേഖകരോട് പറഞ്ഞു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More