You are Here : Home / News Plus

ബസ് യാത്രാനിരക്ക് വര്‍ധന ഇന്ന് മന്ത്രിസഭായോഗം പരിഗണിക്കും

Text Size  

Story Dated: Wednesday, May 07, 2014 12:51 hrs EDT

സംസ്ഥാനത്ത് ബസ് യാത്രാനിരക്ക് വര്‍ധിപ്പിച്ചേക്കും. ബുധനാഴ്ച നടക്കുന്ന മന്ത്രിസഭായോഗം ഇക്കാര്യം പരിഗണിക്കും. ജസ്റ്റിസ് സി.രാമചന്ദ്രന്‍ കമ്മിറ്റിയുടെ പഠനറിപ്പോര്‍ട്ട് അടിസ്ഥാനമാക്കി നിരക്ക് വര്‍ധനയുമായി ബന്ധപ്പെട്ട ശുപാര്‍ശ ഗതാഗതവകുപ്പ് കഴിഞ്ഞദിവസം സര്‍ക്കാറിന് സമര്‍പ്പിച്ചു. മിനിമം യാത്രാനിരക്ക് ഓര്‍ഡിനറി ബസുകളില്‍ ആറുരൂപയില്‍ നിന്ന് ഏഴായും ഫാസ്റ്റ് പാസഞ്ചറില്‍ എട്ടില്‍ നിന്ന് പത്തായും സൂപ്പര്‍ ഫാസ്റ്റില്‍ 12ല്‍ നിന്ന് 15 രൂപയായും വര്‍ധിപ്പിക്കാനാണ് ഗതാഗതവകുപ്പ് ശുപാര്‍ശ. ഇതോടൊപ്പം കിലോമീറ്റര്‍ നിരക്ക് വര്‍ധിപ്പിക്കാനും ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഓര്‍ഡിനറി ബസുകളില്‍ 58 പൈസയില്‍ നിന്ന് 63 ആയും ഫാസ്റ്റ് പാസഞ്ചറുകളില്‍ 62ല്‍ നിന്ന് 70 ആയും സൂപ്പര്‍ ഫാസ്റ്റില്‍ 65 പൈസയില്‍ നിന്ന് 75 പൈസയായും ഉയര്‍ത്താനാണ് ആവശ്യം. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.