You are Here : Home / News Plus

ടെട്ര ട്രക്ക് ഇടപാട്: ആന്റണിയെ സി ബി ഐ ചോദ്യം ചെയ്തു

Text Size  

Story Dated: Tuesday, May 06, 2014 05:57 hrs EDT

വിവാദമായ ടെട്ര ട്രക്ക് ഇടപാട് കേസുമായി ബന്ധപ്പെട്ട് പ്രതിരോധ മന്ത്രി എ കെ ആന്റണിയെ സി ബി ഐ ചോദ്യം ചെയ്തു. കേസില്‍ ആന്റണിയെ സാക്ഷിയാക്കിയാണ് മൊഴി രേഖപ്പെടുത്തിയതെന്ന് സി ബി ഐ ഡയറക്ടര്‍ രഞ്ജിത്ത് സിന്‍ഹ പറഞ്ഞു. കരസേനയ്ക്ക് വേണ്ടി നിലവാരും കുറഞ്ഞ 1,676 ടെട്ര ട്രക്കുകള്‍ വാങ്ങുന്നതിന്, 2010 സെപ്തംബറില്‍ ലഫ്. ജനറല്‍ തേജീന്ദര്‍ സിംഗ് തനിക്ക് കൈക്കൂലി വാഗ്ദാനം ചെയ്തുവെന്ന് കരസേന മുന്‍ മേധാവി വികെ സിംഗ് ആരോപിച്ചിരുന്നു. സിംഗിന്റെ ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ ടെട്ര ട്രക്ക് ഇടപാടുമായി ബന്ധപ്പെട്ട് 14 കോടി രൂപ കൈക്കൂലി വാഗ്ദാനം ചെയ്ത കേസില്‍ 2012 ഒക്ടോബറില്‍ ലഫ്. ജനറല്‍ തേജീന്ദര്‍ സിംഗിനെതിരെ എഫ് ആ ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More