You are Here : Home / News Plus

അഫ്ഗാനിസ്ഥാനില്‍ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം 2300 ആയി

Text Size  

Story Dated: Saturday, May 03, 2014 04:58 hrs EDT

വടക്കുകിഴക്കന്‍ അഫ്ഗാനിസ്ഥാനില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം 2300 ആയി. നൂറുകണക്കിന് ആളുകളെ കാണാതായി.
വീണ്ടും മണ്ണിടിയാനുള്ള സാധ്യത പരിഗണിച്ച് നാലായിരത്തോളം ജനങ്ങളെ സംഭവസ്ഥലത്തുനിന്നു മാറ്റിപ്പാര്‍പ്പിച്ചതായി ബാദക്ഷാ പ്രവിശ്യാ ഗവര്‍ണറുടെ വക്താവ് നവീദ് ഫോറോട്ടാണ്‍ അറിയിച്ചു.
 നിരവധി പേര്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് സൂചന. അപകടത്തില്‍ മലയോരത്തെ ഹോബോ ബാരിക് ഗ്രാമം മണ്ണിനടിയിലായി. ഇരുന്നൂറിലധികം വീടുകളാണ് ഗ്രാമത്തിലുണ്ടായിരുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More