You are Here : Home / News Plus

ബാര്‍ പ്രശ്‌നത്തില്‍ പാര്‍ട്ടി നയത്തിന് ഉതകുന്ന തീരുമാനം ഉണ്ടാകണം- മുഖ്യമന്ത്രി

Text Size  

Story Dated: Thursday, May 01, 2014 03:32 hrs EDT

പൂട്ടിക്കിടക്കുന്ന ബാറുകളുടെ പ്രശ്‌നത്തില്‍ നിയമപരവും പ്രായോഗികവും കോണ്‍ഗ്രസ്സിന്‍റെ  നയവുമായി യോജിച്ചു പോകുന്നതുമായ തീരുമാനമാണുണ്ടാവേണ്ടതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. അത്തരത്തിലൊരു തീരുമാനം ചര്‍ച്ചയിലൂടെ ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. കെ.പി.സി.സി. പ്രസിഡന്റാണ് ഭരിക്കുന്നതെന്ന് എസ്.എന്‍.ഡി.പി.യോഗം പ്രസിഡന്റ് വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ അങ്ങനെ ആര്‍ക്കും തെറ്റിദ്ധാരണ ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. മദ്യനയം സംബന്ധിച്ച് മുന്നണിയിലെ ഘടകകക്ഷികള്‍ക്ക് വ്യക്തമായ അഭിപ്രായവും സമീപനവും ഉണ്ട്. അതുകൂടി സമന്വയിപ്പിച്ചുവേണം തീരുമാനമെടുക്കാന്‍. അങ്ങനെ സങ്കീര്‍ണ്ണമായ പ്രശ്‌നമായതുകൊണ്ടാണ് തീരുമാനം നീണ്ടുപോകുന്നത്. എന്നാല്‍ യു.ഡി.എഫില്‍ ഇതുവരെ ഈ വിഷയം ചര്‍ച്ച ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More