You are Here : Home / News Plus

ചിഹ്നം ഉയര്‍ത്തിക്കാട്ടിയ മോദി കുടുങ്ങി

Text Size  

Story Dated: Wednesday, April 30, 2014 07:54 hrs EDT

വോട്ട് ചെയ്ത ശേഷം പോളിങ് ബൂത്തിന് പുറത്ത് തിരഞ്ഞെടുപ്പ് ചിഹ്നം ഉയര്‍ത്തിക്കാട്ടി വാര്‍ത്താസമ്മേളനം നടത്തിയ ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദിക്കെതിരെ നടപടിയെടുക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടു.

മോദി നടത്തിയത് രാഷ്ട്രീയ പ്രസംഗമാണെന്ന് വ്യക്തമായതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു. ബോധപൂര്‍വ്വം വോട്ടിങ്ങിനെ സ്വാധീനിക്കുന്ന പ്രസംഗമാണ് നടത്തിയത്. രണ്ട് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമത്തി കേസെടുക്കാനാണ് നിര്‍ദേശം.
ജനപ്രാതിനിധ്യ നിയമം 126 1 ബി പ്രാകാരം കേസെടുക്കാനാണ് നിര്‍ദേശം. പോളിങ് ബൂത്തില്‍ ചിഹ്നം ഉയര്‍ത്തിക്കാട്ടിയതിനും വാര്‍ത്താസമ്മേളനം നടത്തിയതിനും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഗുജറാത്ത് സര്‍ക്കാരിനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ചിഹ്നം ഉയര്‍ത്തിക്കാട്ടുന്ന മോദിയുടെ ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ച ചാനലുകള്‍ക്കെതിരെയും നടപടിയെടുക്കാനും നിര്‍ദേശമുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.