മാനഭംഗ കേസുകളിലെ ഇരയുടെ മൊഴി മജിസ്ട്രേറ്റ് നേരിട്ട് രേഖപ്പെടുത്തണമെന്ന് സുപ്രീംകോടതി. സംഭവം നടന്ന് 24 മണിക്കൂറിനകം ഇരയുടെ മൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തണം. ഇതിലൂടെ വിചാരണയില്‍ നേരിടുന്ന കാലതാമസവും പ്രതികള്‍ രക്ഷപ്പെടുന്നതും ഒഴിവാക്കാനാകും. വനിതാ മജിസ്ട്രേറ്റിന്‍െറ മുമ്പില്‍ ഇരയെ ഹാജരാക്കുന്നതാണ് ഉചിതമെന്നും ജസ്റ്റിസ് ഗ്യാന്‍സുധാ മിശ്ര അധ്യക്ഷയായ ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.
ഇരയുടെ മൊഴി പൊലീസ് രേഖപ്പെടുത്തേണ്ടതില്ല. 24 മണിക്കൂറിനകം മജിസ്ട്രേറ്റിന് മുമ്പില്‍ മൊഴി രേഖപ്പെടുത്തിയില്ലെങ്കില്‍ അതിന്‍െറ കാരണം അന്വേഷണ ഉദ്യോഗസ്ഥന് വിശദീകരിക്കണം. മജിസ്ട്രേറ്റ് മൊഴി രേഖപ്പെടുത്തുന്നതിന് മുമ്പ് ഇരയെ വൈദ്യപരിശോധനക്ക് വിധേയമാക്കണം. ബലാത്സംഗത്തെക്കുറിച്ച് വിവരം ലഭിച്ച തീയതിയും സമയവും അന്വേഷണ ഉദ്യോഗസ്ഥന് മജിസ്ട്രേറ്റിനെ അറിയിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.
Comments