You are Here : Home / News Plus

ജയിലിലായാല്‍ അവിടെ ചായക്കട നടത്താന്‍ തയാറാണെന്ന് മോദി

Text Size  

Story Dated: Tuesday, April 29, 2014 05:43 hrs EDT

ഗുജറാത്തില്‍ ലോകായുക്ത ഉണ്ടായിരുന്നെങ്കില്‍ താന്‍ ജയിലിലാകുമായിരുന്നെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയ്‌ക്കെതിരേ നരേന്ദ്ര മോദി രംഗത്ത്. ജയിലിലായാല്‍ താന്‍ അവിടെ ചായക്കട നടത്താന്‍ തയാറാണെന്ന് മോദി പറഞ്ഞു. അമറേലിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗുജറാത്തില്‍ ലോകായുക്തയില്ലെന്ന് കോണ്‍ഗ്രസ് വൈസ് പ്രഡിഡന്റ് രാഹുല്‍ ഗാന്ധി കള്ളം പ്രചരിപ്പിക്കുകയാണ്. ഗുജറാത്തില്‍ ലോകായുക്ത പ്രവര്‍ത്തിക്കുന്നുണ്ട്. തന്നെ ജയിലിലാക്കാന്‍ കോണ്‍ഗ്രസ് പരാമാവധി ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. താന്‍ പ്രധാനമന്ത്രി സ്ഥാനത്ത് എത്തരുതെന്ന ഒറ്റ അജണ്ട മാത്രമേ കോണ്‍ഗ്രസിനുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More