You are Here : Home / News Plus

ഫിലിപ്പിയന്‍സുമായി കരാര്‍: ചൈനയെ ലക്ഷ്യംവച്ചുള്ളതല്ലെന്ന് ഒബാമ

Text Size  

Story Dated: Monday, April 28, 2014 01:25 hrs EDT

ഫിലിപ്പിയന്‍സുമായി ഒപ്പിട്ടിരിക്കുന്ന സുരക്ഷാ കരാര്‍ ചൈനയെ ലക്ഷ്യംവച്ചുള്ളതല്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബാരക്ക് ഒബാമ.
അന്താരാഷ്ട്ര നിയമങ്ങള്‍ എല്ലാരാജ്യങ്ങളും പാലിക്കണമെന്നതാണ് തന്റെ അഭിപ്രായമെന്ന് ഒബാമ പറഞ്ഞു. തങ്ങളുമായി യുഎസ് ഏര്‍പ്പെട്ടിരിക്കുന്ന കരാറില്‍ ചൈനയ്ക്കു ആശങ്കപെടാനുള്ള സഹചര്യങ്ങള്‍ ഒന്നും തന്നെ നിലനില്‍ക്കുന്നില്ലെന്നാണ് ഫിലിപ്പിയന്‍സ് പ്രസിഡന്റ് ബെനിഗ്‌നോ അക്വിനോ പറഞ്ഞത്. നിലവിലെ കരാര്‍ പ്രകാരം പത്തു വര്‍ഷം വരെ യുഎസ് സൈനികര്‍ക്ക് ഫിലിപ്പിയന്‍സില്‍ നില്‍ക്കുവാന്‍ സാധിക്കും. ഇ
ഫിലിപ്പിയന്‍സും ചൈനയും തമ്മില്‍ അതിര്‍ത്തി സംബന്ധിച്ച് തെക്കന്‍ ചൈന കടലിലെ ചില മേഖലകളില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്.
ഏഷ്യാ സന്ദര്‍ശനത്തിന്റെ ഭാഗമായി ഫിലിപ്പിയന്‍സിലെത്തിയപ്പോളാണ് പ്രസിഡന്റ് ബെനിഗ്‌നോ അക്വിനോയുമായി സുരക്ഷാ കരാറില്‍ യുഎസ് പ്രസിഡന്റ് ഒപ്പ് വച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More