എഎപി അധ്യക്ഷന്‍ അരവിന്ദ് കേജരിവാളിന്റെ കയിലുള്ളത് അഞ്ഞൂറ് രൂപ മാത്രം.! വാരാണസിയില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചതിനു ശേഷം പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പോലും തന്റെ കയ്യില്‍ പണമില്ലെന്നും നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാന്‍ എത്തിയത് തന്റെ പഴയ ജീപ്പിലാണെന്നും കേജ്രിവാള് കൂട്ടിച്ചേര്‍ത്തു. വാരാണസിയില്‍ മത്സരിക്കുന്ന ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദി വ്യാഴാഴ്ച പത്രിക സമര്‍പ്പിക്കാനെത്തുന്നത് ഹെലികോപ്ടറിലായിരിക്കുമെന്നും കേജരിവാള്‍ പറഞ്ഞു.
Comments