You are Here : Home / News Plus

വനത്തിനുള്ളിലെ ക്യാമറയില്‍ അജ്ഞാതസംഘത്തിന്‍റെ ചിത്രം

Text Size  

Story Dated: Monday, April 21, 2014 05:10 hrs UTC

കേരള അതിര്‍ത്തിയായ ചിന്നാറിനോടുചേര്‍ന്ന് തമിഴ്‌നാട് വനത്തില്‍ സ്ഥാപിച്ച ക്യാമറകളില്‍ അജ്ഞാതസംഘത്തിന്‍റെ  ചിത്രങ്ങള്‍ പതിഞ്ഞു. ചിന്നാറിനോടുചേര്‍ന്ന് കിടക്കുന്ന തളിച്ചി ഗ്രാമത്തില്‍നിന്ന് നാല് കിലോമീറ്റര്‍ അകലെ പെരിയശേമ്പ് എന്ന പ്രദേശത്ത് സ്ഥാപിച്ചിരുന്ന ക്യാമറകളിലാണ് മൂന്നുപേരുടെ ചിത്രങ്ങള്‍ പതിഞ്ഞത്. മാവോയിസ്റ്റുകള്‍ ഈ മേഖലയില്‍ പ്രവേശിക്കാന്‍ സാധ്യതയുെണ്ടന്ന ഭീഷണി നിലനില്‍ക്കുന്നതിനാല്‍ അമരാവതിയില്‍ ഒന്‍പതാറ് ഭാഗത്ത് പ്രത്യേക പോലീസ് ഔട്ട്‌പോസ്റ്റ് സ്ഥാപിച്ചിരുന്നു. എല്ലാ വാഹനങ്ങളും കര്‍ശന പരിശോധനയ്ക്കുശേഷമാണ് ആനമല ടൈഗര്‍ റിസര്‍വ്വിലേക്കും ചിന്നാര്‍ വന്യജീവിസങ്കേതത്തിലൂടെ കേരളത്തിലേക്കും കടത്തിവിടുന്നത്. ദിണ്ടുക്കല്‍ വരവുണ്ടി വനത്തില്‍ മാസങ്ങള്‍ക്കുമുമ്പ് ഇതുപോലെ തോക്കേന്തിയ അജ്ഞാതരുടെ ചിത്രങ്ങള്‍ ക്യാമറയില്‍ പതിഞ്ഞിരുന്നു. വിശദമായ അന്വേഷണത്തിനൊടുവില്‍ ലക്ഷ്മണ എന്ന ചന്ദന കള്ളക്കടത്തുകാരന്‍റെ  നേതൃത്വത്തിലുള്ള സംഘമാണെന്ന് തിരിച്ചറിഞ്ഞിരുന്നു. ലക്ഷ്മണയെ പിന്നീട് തമിഴ്‌നാട് വനംവകുപ്പ് അറസ്റ്റുചെയ്തു. ചിന്നാര്‍ അതിര്‍ത്തിയില്‍ 17 ലക്ഷം രൂപ മുടക്കി 34 ക്യാമറകളാണ് തമിഴ്‌നാട് വനംവകുപ്പ് സ്ഥാപിച്ചിരിക്കുന്നത്. കടുവകളുടെ എണ്ണം ലഭിക്കുന്നതിനുവേണ്ടിയാണ് പ്രധാനമായും ക്യാമറകള്‍ സ്ഥാപിച്ചത്. ഇതുവരെ രണ്ട് കടുവകളുടെയും കുറെ ചന്ദനക്കള്ളന്മാരുടെയും ഫോട്ടോകള്‍ ലഭിച്ചതായി അമരാവതി റേഞ്ച് ഓഫീസര്‍ മാരിയപ്പന്‍ പറഞ്ഞു. പാദപ്പെട്ടി, വണ്ണാളറൈ ഫോറസ്റ്റ് സ്റ്റേഷനുകളുടെ പരിധിയിലൂടെ ചന്ദനമരങ്ങള്‍ കടത്തി തമിഴ്‌നാട്ടില്‍ എത്തിക്കാന്‍ ഉപയോഗിക്കുന്നത് ഈ വനമേഖലയാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.