കേരളത്തിലെ കോണ്‍ഗ്രസില്‍ നിന്ന് കേന്ദ്രം പാഠംപഠിക്കണമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. യു.ഡി.എഫ് സ്ഥാനാര്‍ഥി ടി. സിദ്ദീഖിന്‍്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്‍െറ ഭാഗമായി നടത്തിയ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന് മാതൃകാപരമായ രാഷ്ട്രീയബോധം കേരളം നല്കുന്നു. ഉമ്മന്‍ചാണ്ടി സംസ്ഥാന മുഖ്യമന്ത്രിയാണ്. പക്ഷെ, കേരളത്തെ നയിക്കുന്നത് ഒരു വ്യക്തിയല്ലെന്നും ദശലക്ഷം വരുന്ന ആളുകളാണെന്നും രാഹുല്‍ പറഞ്ഞു. കേരളത്തിലെ പഞ്ചായത്ത് അംഗങ്ങള്‍ക്കുള്ള അറിവ് അത്ഭുതപ്പെടുത്തുന്നു. തൃശൂര്‍ അടാട്ട് ഗ്രാമപഞ്ചായത്തിലെ പ്രവര്‍ത്തനങ്ങള്‍ താന്‍ നേരില്‍ കണ്ടതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തെ എല്ലാവിഭാഗം ജനങ്ങളെയും ഉള്‍ക്കൊള്ളുന്നതാണ് കോണ്‍ഗ്രസ് സംസ്കാരം. എല്ലാവരുടെയും കൂട്ടായ്മയും സഹകരണവുമാണ് പാര്‍ട്ടി ആഗ്രഹിക്കുന്നതെന്നും രാഹുല്‍ വ്യക്തമാക്കി. സി.പി.എമ്മിനുള്ള വോട്ട് പരോക്ഷമായി ബി.ജെ.പിക്കുള്ള വോട്ടാണെന്നും രാഹുല്‍ പറഞ്ഞു.
Comments