You are Here : Home / News Plus

എറണാകുളം- കൊല്ലം മെമു സര്‍വീസ് മുടങ്ങി

Text Size  

Story Dated: Monday, March 31, 2014 07:21 hrs UTC

രണ്ട് ലോക്കോ പൈലറ്റുമാരെ പിരിച്ചുവിട്ടതിനെ തുടര്‍ന്ന് എറണാകുളം-കൊല്ലം മെമു സര്‍വീസ് മുടങ്ങി. 140 കിലോമീറ്റര്‍ വരുന്ന എറണാകുളം - കൊല്ലം റൂട്ടില്‍ രാത്രി സര്‍ഡവീസിന് രണ്ട് ഡ്രൈവര്‍മാരെ നിയമിക്കണണെന്ന ലോക്കോ പൈലറ്റുമാരുടെ ആവശ്യം റയില്‍വെ നിരസിച്ചതിനെ തുടര്‍ന്ന് ലോക്കോ പൈലറ്റുമാര്‍ പണിമുടക്കിയിരുന്നു. ഡ്രൈവര്‍മാരായ എം.കെ അബ്ദുറഹ്മാന്‍ , എ.ഡി സെന്‍കുമാര്‍ എന്നിവരെയാണ് പിരിച്ചുവിട്ടത്. എറണാകുളത്ത് നിന്ന് ആലപ്പുഴ വഴിയും കോട്ടയം വഴിയും രണ്ട് മെമു സര്‍വീസുകളാണുള്ളത്. ഡ്രൈവര്‍മാരുമായി റയില്‍വേ അധികൃതര്‍ ചര്‍ച്ച തുടരുകയാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.