You are Here : Home / News Plus

അച്യുതാനന്ദനെതിരെ ഉമ്മന്‍ ചാണ്ടി മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു

Text Size  

Story Dated: Saturday, March 29, 2014 09:45 hrs EDT

തിരുവനന്തപുരം ഃഅപകീര്‍ത്തികരമായ വാര്‍ത്ത നല്‍കിയതിനും പ്രസ്താവന നടത്തിയതിനും ദേശാഭിമാനിക്കും പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനുമെതിരെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. ദേശാഭിമാനി ജന. മാനേജര്‍ ഇ.പി. ജയരാജന്‍, ചീഫ് എഡിറ്റര്‍ വി.വി. ദക്ഷിണാമൂര്‍ത്തി, റിപ്പോര്‍ട്ടര്‍ വി.എം. പ്രദീപ് എന്നിവരെയും എതിര്‍കക്ഷികളാക്കി.സോളാര്‍ വിവാദവുമായി ബന്ധപ്പെട്ട് ദേശാഭിമാനിയില്‍ മുഖ്യമന്ത്രിക്കെതിരെ അപകീര്‍ത്തികരമായ വാര്‍ത്ത നല്‍കിയതിനാണ് ഇവരെ കക്ഷിയാക്കിയത്10.10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം ആവശ്യപ്പെട്ടു രണ്ടു ഹര്‍ജികളാണു പ്രിന്‍സിപ്പല്‍ സബ് കോടതിയില്‍ ഫയല്‍ ചെയ്തത്. എതിര്‍കക്ഷികള്‍ക്കു നോട്ടീസ് അയയ്ക്കാന്‍ ജഡ്ജി എ. ഷാജഹാന്‍ ഉത്തരവിട്ടു.അഡ്വ. എസ്. സന്തോഷ് കുമാര്‍ മുഖേനയാണ് ഉമ്മന്‍ ചാണ്ടി ഹര്‍ജി നല്‍കിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More