തൃശൂര്‍ പുതുക്കാടിനടുത്ത് മുളങ്ങില്‍ സ്വര്‍ണാഭരണ നിര്‍മാണശാലയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര് കൂടി മരിച്ചു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മുളങ്ങ് സ്വദേശികളായ ഹരിദാസ്, ബിജോയ്കൃഷ്ണ (31) എന്നിവരാണ് ഇന്നു രാവിലെ മരിച്ചത്. ഇതോടെ സംഭവത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി. കഴിഞ്ഞ തിങ്കളാഴ്ചയാണ് മുളങ്ങിലെ കൊറ്റിക്കല്‍ സലീഷിന്റെ ഉടമസ്ഥതയിലുള്ള സ്വര്‍ണാഭരണ നിര്‍മ്മാണശാലയിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചത്. ആഭരണം വിളക്കുവാന്‍ ഉപയോഗിക്കുന്ന നോസില്‍ ഘടിപ്പിച്ചുള്ള രണ്ട് കിലോയുള്ള ഗ്യാസ് സിലിണ്ടര്‍ ചോര്‍ന്ന് പൊട്ടിത്തെറിക്കുകയായിരുന്നു.അപകടത്തില്‍ ഒരാള്‍ സംഭവ സ്ഥലത്തുവെച്ചും മറ്റുള്ളവര്‍ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്.
Comments