You are Here : Home / News Plus

സംസ്ഥാനത്ത് ഇടതുമുന്നണിക്കെതിരായ ജനവികാരമെന്ന് ചെന്നിത്തല

Text Size  

Story Dated: Wednesday, March 19, 2014 07:20 hrs UTC

സംസ്ഥാനത്ത് ഇപ്പോള്‍ പ്രതിഫലിക്കുന്നത് ഇടതുമുന്നണിക്കെതിരായരായ ജനവികാരമാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കോണ്‍ഗ്രസിന്‍റെ  നേതൃത്വത്തിലുള്ള മതേതര കൂട്ടായ്മയെ തുരങ്കംവെക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സിപിഎമ്മും ഇടതുമുന്നണിയും ഹതാശരായ മറ്റൊരു തെരഞ്ഞെടുപ്പും സമീപകാലത്ത് ഉണ്ടായിട്ടില്ല. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ എന്തു ചെയ്യുമെന്നറിയാതെ അവര്‍ പകച്ചുനിക്കുകയാണ്.മൂന്നുവര്‍ഷം ഭരിച്ചുകഴിയുമ്പോള്‍ സാധാരണ നിലയില്‍ സര്‍ക്കാരിനെതിരായി ജനവികാരം ഉണ്ടാകാറുണ്ട്. എന്നാല്‍ സിപിഎം വിരുദ്ധവികാരം ഇരുപത് മണ്ഡലങ്ങളിലും കാണാന്‍ കഴിയുമെന്നും ചെന്നിത്തല പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.