You are Here : Home / News Plus

ശശി തരൂരിനെതിരായ പരാമര്‍ശം തെറ്റെന്ന് ഉമ്മന്‍ചാണ്ടി

Text Size  

Story Dated: Wednesday, March 19, 2014 07:17 hrs UTC

തിരുവനന്തപുരം മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ശശി തരൂരിനെതിരെ എം.വിജയകുമാര്‍ നടത്തിയ പരാമര്‍ശം തെറ്റായിപോയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയിക്കാന്‍ സാധ്യതയുള്ള സ്ഥാനാര്‍ഥിയാണ് ശശി തരൂര്‍. എതിര്‍ സ്ഥാനാര്‍ഥികളെ അവഹേളിച്ചും അപമാനിച്ചും വോട്ട് നേടുന്ന പ്രവണത ജനാധിപത്യ രീതിക്ക് ചേര്‍ന്നതല്ല. രാഷ്ട്രീയമായി നേരിടുന്നതിന് പകരം കായികമായി വകവരുത്തുന്നതിലേക്ക് സി.പി.എം എത്തിയിരിക്കുന്നു. ഇത്തരം ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തന ശൈലിക്ക് കനത്ത തിരിച്ചടിയാകും ഈ തെരഞ്ഞെടുപ്പെന്നും മുഖ്യമന്ത്രി പറഞ്ഞു. യു.ഡി.എഫിന്‍റെ  ഒൗദ്യോഗിക തെരഞ്ഞെടുപ്പ് വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.