You are Here : Home / News Plus

ബി.ജെ.പി ഓഫീസിനു മുന്നിലെ സംഘട്ടനം: എ.എ.പി പെരുമാറ്റചട്ടം ലംഘിച്ചെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

Text Size  

Story Dated: Monday, March 10, 2014 08:15 hrs UTC

ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകരും ബി.ജെ.പി പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ ഡല്‍ഹി തെരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് തയാറാക്കി. എ.എ.പി പ്രവര്‍ത്തകര്‍ ഡല്‍ഹിയിലെ ബി.ജെ.പി ഓഫിനു മുന്നില്‍ നടത്തിയ പ്രകടനം പെരുമാറ്റചട്ട ലംഘനമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നതായാണ് സൂചന. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിന്‍റെ  മറുപടിയായി എ.എ.പി നല്‍കിയ വിശദീകരണത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ  അതൃപ്തി റിപ്പോര്‍ട്ടിലുള്‍പ്പെടുത്തിയിട്ടുണ്ട്.
വെള്ളിയാഴ്ചയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ  കാരണം കാണിക്കല്‍ നോട്ടീസിന് എ.എ.പി മറുപടി നല്‍കിയത്. പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ്രിവാളിനെ ഗുജറാത്തില്‍ അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തകരുടെ പെട്ടന്നുണ്ടായ പ്രതികരണമാണ് ഏറ്റുമുട്ടലില്‍ കലാശിച്ചതെന്നാണ് എ.എ.പി വിശദീകരിച്ചിരുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പെരുമാറ്റചട്ട ലംഘനം നടത്തിയത് എ.എ.പിക്ക് തിരിച്ചടിയാവാന്‍ സാധ്യതയുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.