തെലങ്കാന ബില്‍ അവതരിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ വൈ.എസ്.ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍മോഹന്‍ റെഡ്ഢിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ ഇന്ന് പ്രതിഷേധ ധര്‍ണ നടത്തും. തെലങ്കാനക്കെതിരെ ജന്തര്‍മന്ദിറില്‍ നടക്കുന്ന സമരത്തില്‍ പങ്കെടുക്കാനായി സീമാന്ധ്രയില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ എട്ടു ട്രെയിനുകളിലാളായാണ് ഡല്‍ഹിയിലേക്ക് എത്തികൊണ്ടിരിക്കുന്നത്. ധര്‍ണയില്‍ പങ്കെടുക്കാനായി രണ്ടു ട്രെയിനുകളിലായി നിരവധി പ്രവര്‍ത്തകര്‍ തലസ്ഥാനത്ത് എത്തിയിട്ടുണ്ട്.
തെലങ്കാനക്കെതിരെ ആന്ധ്രാപ്രദേശ് നോണ്‍ -ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷനും പ്രതിഷേധ പ്രകടനം നടത്തും. രാം ലീല മൈതാനിയിലാണ് ഇവര്‍ ധര്‍ണ നടത്തുക.
Comments