You are Here : Home / News Plus

നിബന്ധനകളോടെ മണല്‍, മണ്ണ്, പാറ ഖനനത്തിന് അനുമതി

Text Size  

Story Dated: Thursday, February 13, 2014 11:02 hrs EST

കോടതികളുടെയും പരിസ്ഥിതി സമിതിയുടെയും നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് മണ്ണും മണലും പാറയും ഖനനം ചെയ്യുന്നതിന് അനുമതി നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. മണല്‍ ക്ഷാമം പരിഹരിക്കാന്‍ ലക്ഷ്യമിട്ട് അണക്കെട്ടുകളിലെ മണല്‍വാരും. ഖനനത്തിന് പൂര്‍ണ നിയന്ത്രണമെന്ന നിലവിലെ സ്ഥിതി കേരളത്തില്‍ മാറും. നിബന്ധനകള്‍ക്കുള്ളില്‍ നിന്നുകൊണ്ടായിരിക്കും ഖനനമെന്നും പ്രത്യേക മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.