You are Here : Home / News Plus

ജോണി നെല്ലൂരിനു ഇരട്ടവേഷം നല്ലതല്ലെന്നു മന്ത്രി അനൂപ്

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Wednesday, February 12, 2014 07:36 hrs EST

പിറവം:ജോണി നെല്ലൂരിനു ഇരട്ടവേഷം നല്ലതല്ലെന്നു മന്ത്രി അനൂപ് ജേക്കബ്.റേഷന്‍ വ്യാപാരികളുടെ സമരത്തിന്റെ പേരില്‍ പാര്‍ട്ടി ചെയര്‍മാന് ന്യായീകരിക്കാവുന്ന നിലപാടല്ല ജോണി നെല്ലൂര്‍ സ്വീകരിക്കുന്നത്.വെള്ളിയാഴ്ച മന്ത്രി അനൂപ് ജേക്കബ് ഫെയ്സ്ബുക്കിലൂടെയാണ് വിമര്‍ശിച്ചത്.പാര്‍ട്ടി ചെയര്‍മാനും റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ നേതാവുമായ അദ്ദേഹത്തിന് രണ്ടു സംഘടനകളോടും ഒരേസമയം നീതി പുലര്‍ത്താന്‍ കഴിയുമെന്ന് കരുതുന്നില്ല.ഇനിയെങ്കിലും നിലപാട് പുനപരിശോധിക്കുമെങ്കില്‍ അതായിരിക്കും അദ്ദേഹത്തിന് നല്ലത്.റേഷന്‍ വ്യാപാരികളുടെ സമരം അനാവശ്യമാണ്. . സമരത്തിന്റെ ദോഷം അനുഭവിക്കുന്നത് ജനങ്ങള്‍ മാത്രമാണ്. പാര്‍ട്ടി ചെയര്‍മാന്‍ ജോണി നെല്ലൂരിന്റെ നിലപാട് ഇക്കാര്യത്തില്‍ ന്യായീകരിക്കാന്‍ കഴിയാത്തതാണെന്നും മന്ത്രി പറയുന്നു. എന്നാല് വിഷയം ചര്‍ച്ചയായതോടെ അനൂപ് ജേക്കബ് പോസ്റ്റ് പിന്‍വലിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.