തൃശൂരില്‍ വീട്ടുമുറ്റത്ത് അലങ്കാര ചെടികള്‍ക്കിടെ കഞ്ചാവ് തൈ നട്ടുപിടിപ്പിച്ച യുവാവിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു . മത്തേല കാട്ടുതലക്കല്‍ സുധീഷ് (19)നെയാണ് കസ്റ്റംസ് സംഘം അറസ്റ്റ് ചെയ്തത്.
രണ്ടടി ഉയരത്തില്‍ രണ്ട് കഞ്ചാവ് ചെടികളാണ് കണ്ടെത്തിയത്. സ്ഥിരമായി കഞ്ചാവ് ഉപയോഗിക്കുന്ന ഇയാള്‍ സ്വന്തം ഉപയോഗത്തിന് വേണ്ടിയാണ് തൈകള്‍ നട്ടുവളര്‍ത്തിയതെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Comments