ലാവ്ലിന് കേസില്‍ ചിലര്‍ ആഗ്രഹിക്കുന്നവരെ പ്രതിയാക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് സി പി എം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള. കേസില്‍ സി ബി ഐ അന്വേഷണം വേണമെന്ന സര്‍ക്കാര്‍ വാദം നിയമവിരുദ്ധമാണെന്നും എസ് ആര് പി പറഞ്ഞു.
ലാവ്ലിന് കേസില്‍ നിലവിലെ അന്വേഷണത്തില്‍ കോടതിക്കുപോലും ആക്ഷേപമില്ലാത്ത സാഹചര്യമാണുള്ളത്. എന്നാല്‍ ചിലര്‍ ആഗ്രഹിക്കുന്നവരെ പ്രതിയാക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. നിയമവാഴ്ചയുടെ ലംഘനമാണിത് - എസ് ആര് പി പറഞ്ഞു.പിണറായി വിജയന് നയിക്കുന്ന കേരളരക്ഷാ മാര്‍ച്ച് ആലപ്പുഴയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എസ് രാമചന്ദ്രന് പിള്ള.
Comments