You are Here : Home / News Plus

സിബിഐക്ക് കൂടുതല്‍ സാമ്പത്തിക സ്വാതന്ത്ര്യം

Text Size  

Story Dated: Wednesday, January 15, 2014 09:13 hrs UTC

സിബിഐക്ക് കൂടുതല്‍  സാമ്പത്തിക സ്വാതന്ത്ര്യം അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. കൂടുതല്‍ സ്വാതന്ത്രം നല്‍കുന്നതിന്റെ ഭാഗമായി സിബിഐ ഡയറക്ടര്‍ക്ക് കേന്ദ്രസെക്രട്ടറിക്ക് തുല്യമായ പദവി നല്‍കാനും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. സാമ്പത്തിക പരമാധികാരവും, സിബിഐ ഡയറക്ടര്‍ക്ക് കേന്ദ്രസെക്രട്ടറിക്ക് തുല്യമായ പദവിയും നല്‍കും. ഇക്കാര്യം കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.
ഇതോടെ വര്‍ഷം 15 കോടി രൂപ വരെ ഏജന്‍സിയുടെ വിവിധ ആവശ്യങ്ങള്‍ക്കായി ഡയറക്ടര്‍ക്ക് കേന്ദ്രസര്‍ക്കാറിനോട് ആലോചിക്കാതെ അനുവദിക്കാന്‍ കഴിയും. കല്‍ക്കരിക്കേസുമായി ബന്ധപ്പെട്ട വാദം കേള്‍ക്കുന്നതിനിടെയാണ് സിബിഐയുടെ പരമാധികാരം സംബന്ധിച്ച ചോദ്യങ്ങള്‍ സുപ്രീംകോടതി ഉയര്‍ത്തിയത്. നിലവില്‍ കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തിന്‍ കീഴിലുള്ള സിബിഐ തങ്ങള്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ ലഭിച്ചാലെ സ്വതന്ത്രമായി അന്വേഷണങ്ങള്‍ നടത്താന്‍ സാധിക്കൂ എന്ന് സുപ്രീംകോടതിയില്‍ വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.