കോട്ടയം നഗരത്തില്‍ ഇന്നലെ രാത്രി യുവതിയെ അജ്ഞാത സംഘം ആസിഡ് ഒഴിച്ച് കൊലപ്പെടുത്തി. പത്തു പേരെ കോട്ടയം വെസ്റ്റ് പൊലീസ് ചോദ്യം ചെയ്യുകയാണ്. ലൈംഗിക തൊഴിലാളികളായ അഞ്ച് സ്ത്രീകളും, അഞ്ച് പുരുഷന്മാരുമാണ് കസ്റ്റഡിയിൽ.
തിരുനക്കര മൈതാനം കേന്ദ്രീകരിച്ച് അനാശാസ്യം നടത്തുന്ന സംഘത്തിലെ കണ്ണിയായ പത്തനംതിട്ട ളാഹ സ്വദേശി ശാലിനിയെന്ന യുവതിയാണ് കൊല്ലപ്പെട്ടത്. രാത്രി ഒൻപതരയോടെ വയസ്ക്കരക്കുന്നിൽ വച്ചാണ് ആക്രമണമുണ്ടായത്. അനാശാസ്യത്തിന് യുവതിയെ വിളിച്ചുകൊണ്ടു പോയവരാണ് ആസിഡ് ഒഴിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. മുഖത്തും നെഞ്ചിലും ആസിഡ് വീണ ഇവരെ കൺട്രോൾ റൂമിൽ നിന്നും പൊലീസ് എത്തി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും പതിനൊന്നുമണിയോടെ മരിച്ചു.
Comments