You are Here : Home / News Plus

എംജി വിസിയുടെ ഹര്‍ജി ഹൈക്കോടതി തള്ളി

Text Size  

Story Dated: Friday, December 27, 2013 12:24 hrs UTC

ഗവര്‍ണര്‍ നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസ് സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മഹാത്മാഗാന്ധി സര്‍വകലാശാലാ വൈസ് ചാന്‍സ്‌ലര്‍ ഡോ എ വി ജോര്‍ജ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. വിഷയത്തില്‍ ഇപ്പോള്‍ ഇടപെടാനാകില്ലെന്ന് അവധിക്കാല ബഞ്ച് ഉത്തരവിട്ടു. കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കാന്‍ ജോര്‍ജിന് ഹൈക്കോടതി ഒരാഴ്ചത്തെ സമയം അനുവദിച്ചു.എ വി ജോര്‍ജിന് വിസിയാകാന്‍ യോഗ്യതയില്ലെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് അദ്ദേഹത്തെ പുറത്താക്കുന്നതിന്റെ ഭാഗമായി ഗവര്‍ണര്‍ കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയത്. വിസിയെ പുറത്താക്കണമെന്ന് സര്‍ക്കാര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.