നടന് ജഗതി ശ്രീകുമാര്‍ വീല്‍ചയറില്‍ നിന്ന് വീണ് തലയ്ക്ക് പരുക്കേറ്റു. പരുക്ക് ഗുരുതരമല്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. വീല്‍ ചെയറില്‍ നിന്ന് എഴുന്നേല്‍ക്കുന്നതിനിടെ നിലതെറ്റി ജഗതി താഴെ വീഴുകയായിരുന്നു. അദ്ദേഹത്തെ കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കോട്ടയം തമ്പലക്കാടുള്ള ഭാര്യാസഹോദരന്റെ വീട്ടില്‍ വച്ചാണ് ജഗതിക്ക് പരുക്കേറ്റത്.
Comments