You are Here : Home / News Plus

ചക്കിട്ടപ്പാറ: വിജിലന്‍സ് അന്വേഷിക്കാന്‍ ശിപാര്‍ശ

Text Size  

Story Dated: Wednesday, December 04, 2013 08:31 hrs EST

എളമരം കരീം എം.എല്‍.എക്കെതിരെ ആരോപണ ഉയര്‍ന്ന ചക്കിട്ടപ്പാറ ഖനനാനുമതി സംബന്ധിച്ച് വിജിലന്‍സ് അന്വേഷിക്കാന്‍ ശിപാര്‍ശ. വ്യവസായ വകുപ്പാണ് വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് ശിപാര്‍ശ ചെയ്തത്. ഇതുസംബന്ധിച്ച ഫയല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കൈമാറി. ഖനനാനുമതി നല്‍കിയതിന്റെ എല്ലാ വശങ്ങളും പരിഗണിച്ച് അന്വേഷണത്തിന് ഉത്തരവിടണമെന്നാണ് ശിപാര്‍ശ ചെയ്തിട്ടുള്ളത്. കൂടാതെ കാക്കൂര്‍, മാവൂര്‍ എന്നിവിടങ്ങളില്‍ ഖനനത്തിന് അനുമതി നല്‍കിയതും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്നും വ്യവസായ വകുപ്പ് ഫയലില്‍ കുറിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More