You are Here : Home / News Plus

ജയിലുകള്‍ പാര്‍ട്ടിഗ്രാമങ്ങളാക്കി മാറ്റി : മുല്ലപ്പള്ളി

Text Size  

Story Dated: Tuesday, December 03, 2013 02:45 hrs EST

 

ജയിലുകള്‍ പ്രതികള്‍ക്ക് പിക്നിക് കേന്ദ്രങ്ങളെ പോലെയാണെന്നും ഇവ പാര്‍ട്ടി ഗ്രാമങ്ങള്‍ ആക്കിയെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍. ടി.പി വധക്കേസ് പ്രതികള്‍ ജയിലില്‍ ഫേസ്ബുക്ക് ഉപയോഗിച്ച സംഭവം വിവാദമായ പശ്ചാത്തലത്തില്‍ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജയില്‍ പാര്‍ട്ടി ഗ്രാമങ്ങള്‍ ആക്കിയത് കമ്യൂണിസ്റ്റ് പാര്‍ട്ടിയാണ്. അതിന്‍്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ നടക്കുന്നത്. പടിപടിയായി മാത്രമെ അതില്‍ നിന്ന് മുക്തമാക്കാന്‍ കഴിയൂ.

ആര്‍ക്കാണോ വീഴ്ച പറ്റിയത് അത് അന്വേഷിക്കണം. ജയിലില്‍ എന്തൊക്കെ പരിഷ്കരണങ്ങള്‍ വരുത്താന്‍ പറ്റുമോ അതെല്ലാം ഉടനടി വരുത്തണം. പാര്‍ട്ടി ഫോറത്തില്‍ പറയേണ്ട കാര്യങ്ങള്‍ പരസ്യമായി പറയുന്നതിനോട് തനിക്ക് വ്യക്തിപരമായി യോജിപ്പില്ളെന്നും തിരുവഞ്ചൂരിനെതിരെ കെ.സുധാകരന്‍്റെ പരസ്യവിമര്‍ശത്തെ കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം പ്രതികരിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More