You are Here : Home / News Plus

തിരുവഞ്ചൂരിനെ മന്ത്രി സ്ഥാനത്തു നിന്നും മാറ്റണമെന്ന് സുധാകരന്‍

Text Size  

Story Dated: Tuesday, December 03, 2013 02:39 hrs EST

.പി.എമ്മിനെ സഹായിക്കുന്ന ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തെറ്റു തിരുത്തി മുന്നോട്ടുപോകണമെന്നും തെറ്റു തിരുത്താന്‍ തയാറല്ളെങ്കില്‍ അദ്ദേഹത്തെ മാറ്റുന്ന കാര്യം മുഖ്യമന്ത്രി ആലോചിക്കണമെന്നും കെ.സുധാകരന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
തിരുവഞ്ചൂരിന്‍്റെ ഒൗദാര്യം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ആവശ്യമില്ല. നീതി ലഭിക്കണമെന്നാണ് പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നത്.
മന്ത്രി സ്ഥാനം ആരുടെയും കുടുംബസ്വത്തല്ളെന്നും കുടുംബ മഹിമയുടെ അടിസ്ഥാനത്തിലല്ല മന്ത്രി സ്ഥാനം ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ താല്‍പര്യം ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പരിഗണിക്കുന്നില്ളെന്നും ജനങ്ങള്‍ളുടെ വികാരം ഉള്‍ക്കൊളളാന്‍ കഴിയുന്നില്ളെങ്കില്‍ തിരുവഞ്ചൂര്‍ രാജിവച്ച് പുറത്തുപോകണമെന്നും സുധാകരന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
അല്‍പന് അര്‍ഥം കിട്ടിയാല്‍ അര്‍ധരാത്രിക്ക് കുടപിടിക്കുന്ന തരത്തിലേക്ക് തിരുവഞ്ചൂര്‍ താഴരുതെന്നും സുധാകരന്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More