You are Here : Home / News Plus

പ്രതികള്‍ ഫോണ്‍ ഉപയോഗിക്കുന്നു; ജയില്‍മാറ്റം പരിഗണനയില്‍ -തിരുവഞ്ചൂര്‍

Text Size  

Story Dated: Tuesday, December 03, 2013 02:33 hrs EST

 

ടി.പി വധക്കേസ് പ്രതികള്‍ കോഴിക്കോട് ജില്ലാ ജയിലിനുള്ളില്‍ മൊബൈല്‍ ഫോണ്‍ അടക്കമുള്ള സൗകര്യങ്ങള്‍ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതായി ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കൂടാതെ ജയിലിനുള്ളില്‍ പ്രതികള്‍ സംഘര്‍ഷം ഉണ്ടാക്കുന്നുണ്ട്. ഇതടക്കമുള്ള കാര്യങ്ങള്‍ വിചാരണ കോടതിയെ അറിയിക്കും. ടി.പി വധക്കേസ് പ്രതികള്‍ വിചാരണ തടവുകാര്‍ ആയതിനാല്‍ ജയില്‍ മാറ്റുന്നത് അടക്കമുള്ള നടപടികള്‍ക്ക് കോടതിയുടെ അനുമതി ആവശ്യമാണ്. ആഭ്യന്തര സെക്രട്ടറി, ജയില്‍ ഡി.ജി.പി, പൊലീസ് എന്നിവരുടെ ഉന്നതതല സംഘം അന്വേഷണം നടത്തും. ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

പ്രതികള്‍ ഫോണ്‍ ഉപയോഗിച്ചത് അടക്കമുള്ള കാര്യങ്ങളുടെ പശ്ചാത്തലത്തില്‍ മൂന്ന് നടപടികള്‍ സ്വീകരിക്കാനാണ് തീരുമാനിച്ചത്. റിമാന്‍ഡ് പ്രതികളുടെ ജയിലിനുള്ളിലെ പ്രവര്‍ത്തനങ്ങള്‍ കോടതിയെ അറിയിക്കും. ഉന്നതസംഘത്തിന്റെ അന്വേഷണം വേഗത്തിലാക്കും. ജയിലിലെ സുരക്ഷാവീഴ്ചകള്‍ പരിഹരിക്കുന്നതിന് ശക്തമായ നടപടികള്‍ സ്വീകരിക്കും. അന്വേഷണ സംഘത്തിന്റെ നിഗമനങ്ങളുടെ അടിസ്ഥാനത്തില്‍ സുരക്ഷാവീഴ്ച പരിഹരിക്കുമെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More