You are Here : Home / News Plus

ട്രെയിനിനുനേരെ കല്ലേറ്; ബാലന് ഗുരുതര പരിക്ക്

Text Size  

Story Dated: Monday, December 02, 2013 10:40 hrs EST

ആലപ്പുഴയില്‍ കെത്രിഎ സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങിയ കുടുംബം സഞ്ചരിച്ച ട്രെയിനിനുനേരെയുണ്ടായ കല്ളേറില്‍ ബാലന് ഗുരുതര പരിക്ക്. കൊച്ചിയില്‍നിന്ന് മഡ്ഗാവിലേക്ക് പോവുകയായിരുന്ന എക്സ്പ്രസ് ട്രെയിനില്‍ സഞ്ചരിച്ച കേരള അഡ്വര്‍ടൈസിങ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ ട്രഷറര്‍ കണ്ണൂര്‍ താനയില്‍ സുറാസ് മന്‍സിലില്‍ മുസ്തഫ റാഫിയുടെ മകന്‍ അദിനാനാണ് (10) തലക്ക് ഗുരുതര പരിക്കേറ്റത്.

തിങ്കളാഴ്ച ഉച്ചക്ക് 2.20ഓടെ വടുതല ഇടപ്പള്ളി ഭാഗത്താണ് ട്രെയിനിനുനേരെ അജ്ഞാതര്‍ കല്ലെറിഞ്ഞത്. കല്ലെറില്‍ കുട്ടിയുടെ തലയോട്ടി തുളഞ്ഞ് തലച്ചോറിന് ക്ഷതമേറ്റു. കല്ലിന്‍െറ ചീളുകള്‍ തുളഞ്ഞുകയറിയ ഭാഗത്തുനിന്ന് എടുത്തുമാറ്റാന്‍ പത്തടിപ്പാലം കിംസ് ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയ നടത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More