You are Here : Home / News Plus

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് കോഴിക്കോട് കേന്ദ്രമായ തീവ്രവാദ സംഘടനയുടെ ഭീഷണി

Text Size  

Story Dated: Tuesday, October 29, 2019 03:39 hrs EDT

ബംഗ്ലാദേശിനെതിരായ ടി20 പരമ്പര കളിക്കാൻ ഒരുങ്ങുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ഭീഷണി. ന്യൂഡൽഹി അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ ഇന്ത്യ-ബംഗ്ലാദേശ് ഒന്നാം ടി20 യ്ക്കിടെ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയെയും മറ്റ് പ്രമുഖ രാഷ്ട്രീയക്കാരെയും വധിക്കുമെന്നാണ് കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന ലഷ്കർ സംഘടന എന്ന് അവകാശപ്പെട്ടവരുടെ ഭീഷണി. ദേശീയ അന്വേഷണ ഏജൻസിക്കാണ് ഇവരുടെ കത്ത് ലഭിച്ചത്. ഇതിനെ തുടർന്ന് ടീമിനുള്ള സുരക്ഷയും ന്യൂഡൽഹിയിലെ സുരക്ഷാ സംവിധാനവും ശക്തമാക്കാൻ എൻ.ഐ.എ. ആവശ്യപ്പെട്ടിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.