You are Here : Home / News Plus

സുമാ ബാലകൃഷ്ണന്‍ കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍; യുഡിഎഫിന്‍റെ വിജയം മൂന്നു വോട്ടുകള്‍ക്ക്

Text Size  

Story Dated: Wednesday, September 04, 2019 08:51 hrs UTC

കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയറായി യുഡിഎഫിന്‍റെ സുമാ ബാലകൃഷ്ണന്‍ തെരഞ്ഞെടുക്കപ്പെട്ടു. 25 നെതിരെ 28 വോട്ടുകൾക്കാണ് സുമ വിജയിച്ചത്. ഇടതുമുന്നണിയുടെ ഒരു വോട്ട് അസാധുവായി. ഇടത് മുന്നണിയുടെ മേയർ ഇ പി ലത അവിശ്വാസ പ്രമേയത്തിലൂടെ പുറത്തായ സാഹചര്യത്തിലാണ് കണ്ണൂര്‍ കോര്‍പ്പറേഷനില്‍ മേയർ തെരഞ്ഞെടുപ്പ് നടന്നത്. ഡെപ്യൂട്ടി മേയര്‍ പി കെ രാകേഷ് യുഡിഎഫിലേക്ക് മാറിയതോടെ ഇടതുപക്ഷം പ്രതിസന്ധിയിലാകുകയും അവിശ്വാസപ്രമേയത്തിലൂടെ ഭരണം നഷ്ടപ്പെടുകയുമായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.