You are Here : Home / News Plus

നിയമനവിവാദം; പറഞ്ഞത് തിരുത്തി മന്ത്രി ജയരാജന്‍

Text Size  

Story Dated: Friday, August 23, 2019 04:07 hrs EDT

കരകൗശല വികസന കോർപ്പറേഷൻ എംഡി നിയമനത്തില്‍ നിലപാട് തിരുത്തി മന്ത്രി ഇ പി ജയരാജൻ. അഴിമതിക്കേസില്‍ ആരോപണവിധേയനായ എന്‍ കെ മനോജിനെ നിയമിച്ചത് താൻ തന്നെയാണെന്ന് മന്ത്രി തിരുത്തിപ്പറഞ്ഞു. മുൻപ് മറ്റ് സ്ഥാപനങ്ങളിൽ മനോജ് എം ഡിയായിരുന്നു. റിയാബ് വഴിയല്ല മനോജ് കരകൗശല വികസന കോർപ്പറേഷനിൽ എത്തിയത്. അഭിമുഖത്തിൽ തോറ്റ രേഖ ഇതുമായി ബന്ധപ്പെട്ടതല്ലെന്നും അത് എസ് എസ് എൽ സി കാലത്തേത് ആയിരിക്കുമെന്നും ജയരാജന്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More