You are Here : Home / News Plus

ശക്തമായ മഴ പെയ്യും; നാല് ജില്ലകളിൽ നാളെ യെല്ലോ അലര്‍ട്ട്

Text Size  

Story Dated: Tuesday, August 20, 2019 10:31 hrs EDT

സംസ്ഥാനത്തെ ചില ജില്ലകളിൽ വരും ദിവസങ്ങളിൽ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ശക്തമായ മഴ പെയ്യുമെന്നതിനാൽ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്. ഇടുക്കി, മലപ്പുറം, കോഴിക്കോട്,കണ്ണൂര്‍ ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ടായിരിക്കും. ഒറ്റതിരിഞ്ഞ് ശക്തമായ മഴക്കാണ് സാധ്യതയുള്ളതെന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിക്കുന്നത്. മത്സ്യതൊഴിലാളികൾക്ക് പ്രത്യേകിച്ച് മുന്നറിയിപ്പൊന്നും നൽകിയിട്ടില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.