You are Here : Home / News Plus

ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരിക്ക് വാഹനാപകടത്തില്‍ പരിക്ക്

Text Size  

Story Dated: Saturday, July 20, 2019 03:52 hrs EDT

ആർ.എസ്.എസ്.നേതാവ് വത്സൻ തില്ലങ്കരി സഞ്ചരിച്ചിരുന്ന വാഹനം അപടത്തിൽപ്പെട്ടു. തലശ്ശേരി ആറാം മൈലിൽ പുലർച്ച അഞ്ചു മണിയോടെയാണ് അപകടം.പരിക്കേറ്റ വത്സൻ തില്ലങ്കേരിയേയും ഗൺമാനേയും തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊല്ലത്തെ പരിപാടിയിൽ പങ്കെടുക്കാനായി രാവിലെ വീട്ടിൽ നിന്ന് റെയിൽവേ സ്റ്റേഷനിലേക്ക് പോകുമ്പോഴാണ് അപകടത്തിൽപ്പെട്ടത്. ഹൈവേ പട്രോൾ സംഘമാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.