You are Here : Home / News Plus

കാണാതായ നാല് മത്സ്യത്തൊഴിലാളികള്‍ വിഴിഞ്ഞത്ത് തിരിച്ചെത്തി

Text Size  

Story Dated: Saturday, July 20, 2019 03:50 hrs EDT

വിഴിഞ്ഞം തുറമുഖത്ത് നിന്നും മത്സ്യബന്ധനത്തിന് പോയ നാലു പേർ തിരിച്ചെത്തി. മത്സ്യബന്ധനത്തിന് പോയ വള്ളത്തിൽ തന്നെയാണ് ഇവർ തിരിച്ച് തീരത്തെത്തിയത്.യേശുദാസൻ, ആന്റണി, ലൂയിസ്, ബെന്നി എന്നിവരാണ് ബുധനാഴ്ച കടലിൽ പോയത്. ഇവർ വ്യാഴാഴ്ചയോടെ തിരിച്ചെത്തേണ്ടതായിരുന്നു. വെള്ളിയാഴ്ചയും എത്തിച്ചേരാത്തതിനേത്തുടർന്നാണ് തിരച്ചിൽ നടത്തണമെന്ന് മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെട്ടത്. അതേസമയം അധികൃതർ വേണ്ടത്ര ജാഗ്രത കാണിച്ചില്ലെന്നാരോപിച്ച് പ്രതിഷേധവും ഉയർന്നിരുന്നു. നാല് പേരും സുരക്ഷിതരായാണ് തിരിച്ചെത്തിയത്. ഇവർ ക്ഷീണിതരാണ്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.