You are Here : Home / News Plus

സാശ്രയ മെഡിക്കല്‍ ഫീസ് വര്‍ദ്ധന ;മാനേജുമെന്റുകളുടെയും സര്‍ക്കാരിന്റെയും ഒത്തുകളി

Text Size  

Story Dated: Sunday, July 07, 2019 05:29 hrs EDT

 സാശ്രയ മെഡിക്കല്‍ ഫീസ് വര്‍ദ്ധന മാനേജുമെന്റുകളുടെയും സര്‍ക്കാരിന്റെയും ഒത്തുകളിയുടെ ഭാഗമാണ്. കഴിഞ്ഞ യുഡിഎഫ്‌ സര്‍ക്കാരിന്റെ കാലത്ത് അഞ്ച് വര്‍ഷം കൊണ്ട് 47, 000 വര്‍ധിപ്പിച്ചതിനെ എതിര്‍ത്ത ഇടത് മുന്നണി അധികാരത്തില്‍ എത്തിയപ്പോള്‍ ഈ വര്‍ഷം മാത്രം അരലക്ഷം വരെ വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്.

മുന്‍വര്‍ഷത്തെ ഫീസില്‍ നിന്നും പത്ത് ശതമാനം വര്‍ദ്ധനയാണ് രാജേന്ദ്രബാബു കമ്മീഷന്‍ നടത്തിയിരിക്കുന്നത്. അതേ സമയം കഴിഞ്ഞ വര്‍ഷത്തെ ഫീസിനെതിരെ മാനേജുമെന്റുകള്‍ കോടതിയിലാണ്. ഫീസ് വര്‍ധിപ്പിക്കുന്നതിനായി മാനേജുമെന്റുകള്‍ക്ക് കോടതിയില്‍ പോകുന്നതിനുള്ള അവസരം കൂടിയാണ് സര്‍ക്കാര്‍ തുറന്നിടുന്നത്.

കോടതി നിര്‍ദേശ പ്രകാരം യഥാസമയം കമ്മിറ്റി പുനഃ സംഘടിപ്പിക്കാതെ ഒരാഴ്ച മുന്‍പ് തട്ടിക്കൂട്ട് സമിതി ഉണ്ടാക്കി ഫീസ് വര്‍ധിപ്പിക്കുകയാണ് ഇപ്പോള്‍ ചെയ്തിരിക്കുന്നത് എന്ന് രമേശ്‌ ചെന്നിത്തല പറഞ്ഞു.

സുപ്രീം കോടതിയെ സമീപിക്കുമെന്ന് സ്വാശ്രയ മെഡിക്കല്‍ മാനേജുമെന്റ് കോടതിയെ സമീപിക്കുമെന്ന് അറിയിച്ചുകഴിഞ്ഞു. നീറ്റ് നടപ്പിലാക്കിയതോടെ മെഡിക്കല്‍ വിദ്യാഭ്യാസ പ്രവേശം ഉടച്ചു വാര്‍ക്കാനുള്ള സുവര്‍ണാവസരം ആണ് സര്‍ക്കാരിന് ലഭിച്ചത്.

എന്നാല്‍ സ്വാശ്രയ മാനേജുമെന്റുകളുമായി ഒത്തുകളിഞ്ഞു, മനഃപൂര്‍വം കാലതാമസം വരുത്തി എല്ലാ അവസരങ്ങളും കളഞ്ഞു കുളിക്കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More