You are Here : Home / News Plus

എബിവിപിയുടെ ഡി.ഡി ഇ ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം

Text Size  

Story Dated: Thursday, July 04, 2019 07:17 hrs EDT

അപൂർണമായ ഖാദർ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കുന്നതിൽ നിന്ന് സംസ്ഥാന സർക്കാർ പിന്മാറണമെന്നാവശ്യപ്പെട്ട് എബിവിപി കോഴിക്കോട് ഡി.ഡി.ഇ ഓഫീസിലേക്ക് നടത്തിയ മാർച്ചിനിടെയുണ്ടായ സംഘർഷത്തിൽ ഒരു പ്രവർത്തകന് പരിക്കേറ്റു. എബിവിപി സംസ്ഥാന സമിതിയംഗം യദുകൃഷ്ണനാണ് പരിക്കേറ്റത്. ഇയാളെ ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാർച്ചിന് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ബാരിക്കേഡുകൾ മാറ്റി തള്ളിക്കയറാൻ ശ്രമിച്ചതോടെയാണ് പോലീസ് ജലപീരങ്കി പ്രയോഗിച്ചത്. ഇതിനിടെയാണ് യദുകൃഷ്ണന്റെ തലയ്ക്ക് പരിക്കേറ്റത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.