You are Here : Home / News Plus

സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ച് കെ സുധാകരൻ കണ്ണൂരിൽ; സ്വീകരണമൊരുക്കി യുഡിഎഫ് പ്രവര്‍ത്തകര്‍

Text Size  

Story Dated: Wednesday, March 13, 2019 04:26 hrs EDT

ലോക് സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാൻ ദില്ലിയിൽ നടന്ന പ്രാഥമിക ചര്‍ച്ചകൾക്ക് ശേഷം കണ്ണൂരിൽ വന്നിറങ്ങിയ കെ സുധാകരന് വൻ സ്വീകരണമൊരുക്കി യുഡിഎഫ് പ്രവര്‍ത്തകര്‍.സുധാകരനെ വരവേൽക്കാൻ കണ്ണൂര്‍ റെയിൽവെ സ്റ്റേഷനിൽ രാവിലെ തന്നെ അണികൾ കാത്തു നിന്നു. മുദ്രാവാക്യങ്ങളും ആരവങ്ങളും കൊടിതോരണങ്ങളുമെല്ലാമായാണ് കെ സുധാകരനെ കണ്ണൂരിലേക്ക് എതിരേറ്റത്. ലോക് സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ആദ്യം നിലപാടെടുത്തിരുന്നെങ്കിലും മുതിര്‍ന്ന നേതാക്കൾ മത്സരിക്കാതെ മാറിനിൽക്കുന്നതിൽ ഹൈക്കമാന്‍റ് അതൃപ്തി രേഖപ്പെടുത്തിയതോടെ സ്ഥാനാര്‍ത്ഥിയാകാൻ സന്നദ്ധനാണെന്ന് കെ സുധാകരൻ അറിയിച്ചിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More