You are Here : Home / News Plus

അഭിനന്ദൻ മൂന്നു മണിയോടെ ഇന്ത്യയിലെത്തും

Text Size  

Story Dated: Friday, March 01, 2019 02:21 hrs EST

ശത്രുരാജ്യത്തെ പട്ടാളത്തിനു മുന്നിൽ തലകുനിക്കാതെ അക്ഷോഭ്യനായി നിന്നു കൊണ്ട് ചോദ്യങ്ങൾക്കുത്തരം പറഞ്ഞ വിങ് കമാൻഡറിന്റെ മടങ്ങി വരവിനായി കാത്തിരിക്കുകയാണ് രാജ്യം. ഉച്ചയ്ക്ക് ശേഷം മൂന്നു മണിയോടെ അദ്ദേഹം വാഗാ അതിർത്തിയിലെത്തും.അഭിനന്ദിനെ സ്വീകരിക്കാനായി അദ്ദേഹത്തിന്റെ വീട്ടുകാർ അമൃത്സറിലെത്തി കഴിഞ്ഞു. കഴിഞ്ഞ ദിവസം ചെന്നൈയിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട അഭിനന്ദന്റെ വീട്ടുകാർക്ക് വിമാന യാത്രക്കാരിൽ നിന്ന് ലഭിച്ച കൈയ്യടി രാജ്യത്തിന് അഭിനന്ദിനോടുള്ള സ്നേഹത്തിന്റെയും ബഹുമാനത്തിന്റെയും ഉത്തമോദാഹരണമായിരുന്നു. വിമാനത്തിൽ കയറിയ വീട്ടുകാരെ ആദ്യം യാത്രക്കാർക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ലെങ്കിലും യാത്രക്കിടയിൽ ഈ വിവരം അറിഞ്ഞ യാത്രക്കാർ വിമാനം ഇറങ്ങിയതും തങ്ങളുടെ സ്നേഹവും ബഹുമാനവും കൈയ്യടിച്ചു കൊണ്ട് പങ്കുവെച്ചു.ഡൽഹി വിമാനത്താവളത്തിൽ ഇറങ്ങവെ അഭിനന്ദന്റെ വീട്ടുകാർക്ക് ആദ്യം ഇറങ്ങാനുള്ള അവസരം ഒരുക്കി കൊടുത്ത് ഏവരും കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.