You are Here : Home / News Plus

നിയന്ത്രണ രേഖയിൽ വീണ്ടും പാക് പ്രകോപനം;സൈനിക പോസ്റ്റുകൾക്ക് നേരെ വെടിവയ്പ്പ്, തിരിച്ചടിച്ച് ഇന്ത്യ

Text Size  

Story Dated: Thursday, February 28, 2019 03:39 hrs EST

നിയന്ത്രണ രേഖയിൽ പ്രകോപനവുമായി വീണ്ടും പാകിസ്ഥാൻ. കശ്മീരിലെ പൂഞ്ച് മേഖലയിൽ സൈനിക പോസ്റ്റുകൾക്ക് നേരെ പാകിസ്ഥാൻ വെടിയുതിര്‍ത്തു. ഇന്ന് രാവിലെ ആറ് മണി മുതൽ ഏഴ് മണിവരെയാണ് വെടിവയ്പ്പ് ഉണ്ടായത്. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചു. ഇന്നലെയും പാകിസ്ഥാന്‍റെ ഭാഗത്തുനിന്ന് വലിയ രീതിയിലുള്ള പ്രകോപനം ഉണ്ടായിരുന്നു. തുടര്‍ന്നാണ് പാക് വിമാനങ്ങള്‍ വ്യോമാതിര്‍ത്തി ലംഘിച്ചത്. വൈകുന്നേരത്തോടെ കൃഷ്ണഗട്ടിയിലടക്കം 12 ഇടങ്ങളില്‍ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.