You are Here : Home / News Plus

അമിത് ഷാ ഉള്‍പ്പടെയുള്ള നേതാക്കള്‍ കേരളത്തിലേക്ക് വരുന്നതിനെ സ്വാഗതം ചെയ്യുന്നതായി കോടിയേരി

Text Size  

Story Dated: Saturday, January 05, 2019 08:21 hrs UTC

ശബരിമല സമരം ശക്തമാക്കാനായി അമിത് ഷാ ഉള്‍പ്പടെയുള്ള നേതാക്കള്‍ കേരളത്തിലേക്ക് വരുന്നതിനെ സ്വാഗതം ചെയ്യുന്നതായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അമിത് ഷാ വരുന്നതിനനുസരിച്ച് ഞങ്ങളുടെ പിന്തുണ കൂടുകയും ബി.ജെപി തകരുകയും ചെയ്യും. അദ്ദേഹം പ്രചരണം നടത്തിയ എല്ലായിടത്തും ബി.ജെ.പി തോറ്റു. ഉത്തരേന്ത്യയില്‍ പോലും അമിത് ഷായുടെ പരിപ്പ് വേകുന്നില്ല. പിന്നെയാണോ ഇവിടെ. ഇവിടെ കുലുക്കാനുള്ള തടിയൊന്നും അമിത് ഷായ്ക്ക് ഇല്ലെന്നും കോടിയേരി പരിഹസിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.