ബാങ്കുകളില്‍നിന്ന് താന്‍ ഒരു രൂപ പോലും കടം വാങ്ങിയിട്ടില്ലെന്ന് രാജ്യത്തെ ബാങ്കുകളെ പറ്റിച്ച് രാജ്യം വിട്ട മദ്യ വ്യവസായി വിജയ് മല്യ. കടം വാങ്ങിയത് കിംഗ് ഫിഷര്‍ എയര്‍ലൈന്‍സ് ആണ്. വ്യാവസായിക തകര്‍ച്ചയെ തുടര്‍ന്ന് ആ പണം നഷ്ടമാവുകയായിരുന്നുവെന്നും മല്യ ട്വീറ്റ് ചെയ്തു. വായ്പയെടുത്ത മുഴുവന്‍ തുകയും തിരിച്ചെത്തിക്കുമെന്ന് മല്യ ട്വീറ്റ് ചെയ്തത് കഴിഞ്ഞ ദിവസമാണ്. അതിന് പിന്നാലെയാണ് പണം വയ്പയെടുത്തിട്ടില്ലെന്ന അവകാശവാദവുമായി മല്യ രംഗത്തെത്തിയിരിക്കുന്നത്.
Comments