You are Here : Home / News Plus

അരവിന്ദ് കെജ്‍രിവാളിന് നേരെ മുളകുപൊടി ആക്രമണം

Text Size  

Story Dated: Tuesday, November 20, 2018 11:50 hrs UTC

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന് നേരെ സെക്രട്ടേറിയറ്റിൽ മുളകുപൊടി ആക്രമണം. മുഖ്യമന്ത്രിയുടെ ചേംബറിന് പുറത്ത് കാത്തുനിന്ന അക്രമി ഉച്ചഭക്ഷണത്തിനായി മുഖ്യമന്ത്രി പുറത്തേക്കുവന്നപ്പോൾ ദേഹത്തേക്ക് മുളകുപൊടി വലിച്ചെറിയുകയായിരുന്നു. ഇയാളെ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്തു. അനിൽ കുമാർ ഹിന്ദുസ്ഥാനി എന്നാണ് ഇയാളുടെ പേരെന്ന് പൊലീസ് അറിയിച്ചു. മുഖ്യമന്ത്രിക്ക് പോലും ദില്ലിയിൽ സുരക്ഷയില്ലെന്നാണ് ആം ആദ്മി പാർട്ടിയുടെ പ്രതികരണം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.