പിറവം പള്ളി തങ്ങള്‍ക്ക് അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി നടപ്പാക്കാത്തതിനെതിരേ ഓര്‍ത്തഡോക്സ് സഭ നല്കിയ കോടതിയലക്ഷ്യ ഹര്‍ജിയില്‍ ഇടപെടാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. മതപരമായ ഇത്തരം വിഷയങ്ങള്‍ തങ്ങളെ അലോസരപ്പെടുത്തുന്നില്ലെന്ന് വ്യക്തമാക്കിയ കോടതി. ഇത്തരം വിഷയങ്ങളില്‍ കോടതി അലക്ഷ്യം എടുക്കുന്നത് ഗുണകരമല്ലെന്നും ചൂണ്ടിക്കാട്ടി. അമ്പലങ്ങളിലേയ്ക്കും പള്ളികളിലേയ്ക്കും ഒരു പാട് പണം വരുന്നതുകൊണ്ടാണ് കായികബലം ഉപയോഗിച്ചു ഉള്ള തര്‍ക്കങ്ങള്‍ വരുന്നതെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുന്ന ഹര്‍ജികള്‍ മൂുന്നു മാസത്തിനുള്ളില്‍ തീര്‍പ്പാക്കാനും നിര്‍ദേശിച്ചു.
Comments