പതിനാല് മണിക്കൂർ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് തൃപ്തി ദേശായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും മടങ്ങിയത്. 9.25ന്റെ എയർ ഇന്ത്യ വിമാനത്തിൽ തൃപ്തി ദേശായി മുബൈയിലേക്ക് മടങ്ങി. 14 മണിക്കൂർ നീണ്ട നാമജപ പ്രതിഷേധത്തെ തുടർന്ന് തൃപ്തി ദേശായിക്കും സംഘത്തിനും വിമാനത്താവളത്തിന് പുറത്തിറങ്ങാൻ പോലുമായില്ല. പേടിച്ചിട്ടല്ല മടക്കമെന്നും ശബരിമലയിലേക്ക് ഇനിയും വരുമെന്ന് പ്രഖ്യാപിച്ചാണ് തൃപ്തി ദേശായി കൊച്ചി വിമാനത്താവളത്തിൽ നിന്നും മടങ്ങിയത്.
Comments