You are Here : Home / News Plus

ശബരിമല യുവതി പ്രവേശനം: വിധി നടപ്പാക്കുക മാത്രമാണ് സർക്കാർ ചെയ്യുന്നതെന്ന് ഹൈക്കോടതി

Text Size  

Story Dated: Thursday, November 01, 2018 07:17 hrs UTC

ശബരിമല സ്ത്രീപ്രവേശനകാര്യത്തിൽ സുപ്രീംകോടതി വിധി നടപ്പാക്കുക മാത്രമാണ് നിലവിൽ സംസ്ഥാന സർക്കാർ ചെയ്യുന്നതെന്ന് ഹൈക്കോടതി. സന്നിധാനത്ത് സ്ത്രീകളെ പ്രവേശിപ്പിക്കുന്നത് സംബന്ധിച്ച് നിലവിലെ സ്ഥിതി തുടരണമെന്നാവശ്യപ്പെട്ടുളള ഹർ‍ജിയിൽ ഇടപെടാനാകില്ലെന്ന് ദേവസ്വം ബെഞ്ച് വ്യക്തമാക്കി. സുപ്രീം കോടതിയിൽ നൽകിയിരിക്കുന്ന റിവ്യൂ ഹർജിയിൽ തീരുമാനമാകുംവരെ സംസ്ഥാന സർക്കാരിന് നോക്കി നിൽക്കാനാകില്ല. ക്രമസമാധാന പ്രശ്നങ്ങളോ രക്തച്ചൊരിച്ചിലോ ഉണ്ടായാൽ ഇടപെടുന്നതിനാണ് രാജ്യത്ത് നിയമങ്ങളുളളത്. സുപ്രീം കോടതി വിധി ആയതിനാൽത്തന്നെ ഉത്തരവ് നടപ്പാക്കുന്നത് തടയാനാകില്ലെന്നും ഡിവിഷൻ ബെഞ്ച് അറിയിച്ചു. സംസ്ഥാന സർക്കാർ നടപടികളെ പിന്തുണച്ച് ഹൈക്കോടതി ശക്തമായ നിലപാടെടുത്തതോടെ സ്വകാര്യ ഹർ‍ജി പിൻവലിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.